KOYILANDY DIARY

The Perfect News Portal

“പരിചരണം പരിപാവനം” പ്രചാരണം തുടങ്ങി

മേപ്പയ്യൂർ: മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസിൽ പാലിയേറ്റീവ് കെയർ ദിനാചരണത്തിൽ സ്റ്റുഡൻ്റ് പാലിയേറ്റീവ് ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ “പരിചരണം പരിപാവനം” പ്രചാരണം തുടങ്ങി. സർഗമുറ്റം വിദ്യാർഥികൾ സാന്ത്വന പരിചരണ സന്ദേശങ്ങളുൾക്കൊള്ളുന്ന മെഗാ പോസ്റ്റർ തയ്യാറാക്കി. കെ. നിഷിദ് ഉദ്ഘാടനം ചെയ്തു. ഇതിൻ്റെ ഭാഗമായി പ്രഥമശുശ്രൂഷ പരിശീലനം, പാലിയേറ്റീവ് കെയർ സന്ദർശനം, അവബോധ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും. റഹ്‌മാൻ കൊഴുക്കല്ലൂർ, വി.പി. അബ്ദുൽ ബാരി, എൻ.വി. നാരായണൻ, പി. ശ്രീജ, ഗിരിജ, കെ. അശ്വതി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *