KOYILANDY DIARY

The Perfect News Portal

തിറയാട്ട കലാകാരൻ മുരളീധരൻ ചേമഞ്ചേരിയെ പട്ടും, വളയും നൽകി ആദരിച്ചു

കൊയിലാണ്ടി: തിറയാട്ട കലാകാരൻ മുരളീധരൻ ചേമഞ്ചേരിയെ പട്ടും, വളയും നൽകി ആദരിച്ചു. ചേമഞ്ചേരി അരിക്കിലാടത്ത് ഭദ്രകാളി ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായാണ് തിറയാട്ട കലാകാരൻ മുരളീധരൻ ചേമഞ്ചേരിയെ ആദരിച്ചത്. ക്ഷേത്രം തന്ത്രി നെച്ചൂലി കണ്ടിലാടത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ, ക്ഷേത്രം കാരണവർ തിരുമംഗലത്ത് മാധവൻ നായരാണ് മുരളീധരന് പണിക്കർ സ്ഥാനം നൽകി ആദരിച്ചത്.

ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, അരിക്കിലാടത്ത് ഗംഗാധരൻ നായർ, സുഭാഷ് നിലവിനാടത്ത്, ഗംഗാധരൻ ശ്രീപത്മം, റിനീഷ് കുന്നുമ്മൽ, ഉദയേഷ് ചേമഞ്ചേരി, ഭാവേഷ് കുന്നുമ്മൽ, പ്രഭാകരൻ കിഴക്കയിൽ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ 25 വർഷമായി അരിക്കിലാടത്ത് ക്ഷേത്രത്തിൽ തീക്കുട്ടിച്ചാത്തൻ തെയ്യം, ഗുളികൻ വെള്ളാട്ടം എന്നീ കോലങ്ങൽ മുരളീധരനാണ് കെട്ടിയാടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *