ജപ്പാന് കുടിവെളള വിതരണത്തിന്റെ പൈപ്പ് പൊട്ടി
![](https://koyilandydiary.com/wp-content/uploads/2017/03/japan.jpg)
ഫറോക്ക്: ജപ്പാന് കുടിവെളള വിതരണത്തിന്റെ പരീക്ഷണത്തിനിടയില്‍ ഫറോക്ക് അങ്ങാടിയില്‍ പൈപ്പ് പൊട്ടി. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ റോഡ് തകര്‍ന്നു തരിപ്പണമായി. ഇന്നലെ വൈകീട്ട് നാലു മണിയോടെ ഫറോക്ക് മുന്‍സിപ്പല്‍ ബസ്റ്റാന്റിനുസമീപം കടലുണ്ടി റോഡിലാണ് സംഭവം.
ഉടന്‍ തന്നെ ഫറോക്ക് പഴയ പാലം പരിസരത്തുള്ള വാള്‍വ് ജലവകുപ്പ് ജീവനക്കാര്‍ അടച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവായി.
കെ.എസ്.ഇ.ബി.കേബിള്‍ ജോലിക്കിടെയോ മറ്റോ സംഭവിച്ച പിഴവാകാം ജലവിതരണ പൈപ്പുകളുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യാഗസ്ഥര്‍ പറഞ്ഞു. സംഭവം അറിഞ്ഞ് ഫറോക്ക് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി. സുഹറബി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി.ആസിഫ്, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ മുരളീധരന് തുടങ്ങിയവര്‍ സ്ഥലത്തെത്തി വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി .
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240611-WA0019.jpg)
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)