KOYILANDY DIARY.COM

The Perfect News Portal

കെ.എം. ഷാജി എം.എൽ.എ.യെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി: അ‍ഴീക്കോട് എം എല്‍ എ കെ എം ഷാജി അയോഗ്യന്‍. എം എല്‍ എസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് ഹെെക്കോടതി കണ്ടെത്തി. തിരഞ്ഞെടുപ്പിനായി വര്‍ഗീയത പ്രചാരണം നടത്തിയതിനെത്തുടര്‍ന്നാണ് എം എല്‍ എയെ അയോഗ്യനാക്കിയത്. അ‍ഴീക്കോട് മണ്ഡലത്തില്‍ വീണ്ടും ഇലക്ഷന്‍ നടത്തണമെന്നും കോടതി വ്യക്തമാക്കി.

ഇതിനെതിരെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം വി നികേഷ്കുമാറായിരുന്നു പരാതി നല്‍കിയത് . നികേഷ് കുംമാറിന് 50000 രൂപ കോടതി ചിലവ് നല്‍കണമെന്നും ഉത്തരവിലുണ്ട്.

ക‍ഴിഞ്ഞ നിയമ സഭാ ഇലക്ഷനില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വി നികേഷ് കുമാറിനെതിരെ ഇലക്ഷനില്‍ 2462 വോട്ടുകള്‍ക്കാണ് ഷാജി വിജയിച്ചത്. അയോഗ്യനാക്കിയ തിനൊപ്പം അടുത്ത ആറ് വര്‍ഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മല്‍സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

ജസ്റ്റിസ് പിഡി രാജന്‍റേതാണ് ഉത്തരവ്. വിധി യ്ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കി. കോടതി വിധി അന്തിമമല്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

വര്‍ഗീയത പ്രചരിപ്പിക്കുന്ന ആറോളം ലഘുലേഖകള്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. കാരുണ്യനായ അള്ളാഹുവിന്‍റെ അടുത്ത് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്നും എല്ലാ മുസ്ലീങ്ങളും മുഹമ്മദനായ മുഹമ്മദ് ഷാജിയ്ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു, ലഘുലേഖയിലെ പരാമര്‍ശങ്ങള്‍. ഇതാണ് ഷാജിയെ അയോഗ്യനാക്കുന്നതിലേക്ക് നയിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!