KOYILANDY DIARY.COM

The Perfect News Portal

സിപിഐ എം പയ്യോളി ഏരിയ കമ്മറ്റി ഓഫീസ് തീവെച്ച് നശിപ്പിച്ചു

കോഴിക്കോട്> സിപിഐ എം പയ്യോളി ഏരിയ കമ്മറ്റി ഓഫീസ് ആര്‍എസ്എസ്- ബിജെപി സംഘം തീവെച്ച് നശിപ്പിച്ചു. ഞായറാഴ്ച പുര്‍ലച്ചെ മൂന്നോടെയാണ് സംഭവം. ഓഫീസിനുള്ളിലെ കസേരകളും മേശയും പൂര്‍ണമായും കത്തിനശിച്ചു. ഓഫീസില്‍ നിന്ന് പുക ഉയരുന്നത് കണ്ട വഴിയാത്രക്കാരന്‍ സിപിഐ എം പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു.

ഏരിയാകമ്മറ്റി ഓഫീസിന്റെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന നിര്‍മാണം നടക്കുന്ന കെട്ടിടത്തിലൂടെയാണ് മുകള്‍ നിലയിലുള്ള ഏരിയ കമ്മറ്റി ഓഫീസിന്റെ ജനല്‍വഴി അക്രമികള്‍ തീയിട്ടത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. പയ്യോളി പൊലീസ് അന്വേഷണം ആരംഭിച്ചു. തീവെപ്പിൽ പ്രതിഷേധിച്ച് സി. പി. ഐ. എം. പ്രവർത്തകർ പയ്യോളിയിൽ പ്രതിഷേധ പ്രകടനം നടത്തി. കുറ്റക്കാരെ ഉടൻ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

സി. പി. ഐ എം. ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ, സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ, കെ. ദാസൻ എം. എൽ. എ., ടി.ചന്തു തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!