KOYILANDY DIARY

The Perfect News Portal

പയ്യോളിയിൽ നാളെ ഹർത്താൽ

കൊയിലാണ്ടി : സി. പി. ഐ. എം. പയ്യോളി ഏരിയാ കമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പയ്യോളി ഏരിയായിൽ ഹർത്താൽ ആചരിക്കാൻ സി. പി. ഐ. എം. ആഹ്വാനം ചെയ്തു. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണിവരെയാണ് ഹർത്താൽ.

ഇന്ന് പുലർെച്ചയാണ് ഓഫീസ് തീവെച്ച് നശിപ്പിച്ചത്. ബി.ജെ. പി. – ആർ എസ്. എസ്. പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി. ഐ. എം. ആരോപിച്ചു. പാൽ, പത്രം ആശുപത്രി, ദീർഘദൂര വാഹനം എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *