വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസ്: രണ്ടു പേര് പിടിയില്‍
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര് പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവല്‍ എന്നിവരാണ് വിശാഖപട്ടണത്ത് പിടിയിലായത്. മോഷ്ടിച്ച സ്വര്‍ണവും ഇവരുടെ പക്കല്‍ നിന്നു കണ്ടെത്തി. പിടിയിലായവരെ കേരളത്തിലെത്തിക്കാന്‍ പൊലീസ് സംഘം വിമാനമാര്‍ഗം പുറപ്പെടും.
തനിച്ച് താമസിച്ചിരുന്ന വൃദ്ധ ദമ്പതികളായ കെ പി ചെറിയാന്, ഭാര്യ ലില്ലി എന്നിവരെ ചൊവ്വാഴ്ചയാണ് വീട്ടില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടത്. സമീപത്തു താമസിക്കുന്ന ബംഗാള്‍ സ്വദേശികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബംഗ്ലാദേശ് സ്വദേശികളെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് റെയില്‍വേ പൊലീസില്‍ ചെങ്ങന്നൂര്‍ പൊലീസ് വിവരം അറിയിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ഇതനുസരിച്ചു ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇന്നലെ രാത്രിയോടെ കോറമണ്ഡല്‍ എക്സ്പ്രസ്സില്‍ നിന്നും ആര്‍പിഎഫ് ആണ് ഇവരെ പിടികൂടിയത്. കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘവും അവിടെ എത്തിയിട്ടുണ്ട്. ഉടന്‍ തന്നെ പ്രതികളെ ചെങ്ങന്നൂര്‍ പൊലീസിന് കൈമാറും. തുടര്‍ന്ന് ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യും.