KOYILANDY DIARY

The Perfect News Portal

കൊച്ചി ഡെപ്യൂട്ടി മേയറായി യുഡിഎഫിലെ കെ ആര്‍ പ്രേമകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു

കൊച്ചി> കൊച്ചി കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയറായി യുഡിഎഫിലെ കെ ആര്‍ പ്രേമകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. കോണം ഡിവിഷനിലെ കൗണ്‍സിലറാണ്‌ ഐ വിഭാഗം നേതാവായ കെ ആര്‍ പ്രേമകുമാര്‍.

73അംഗ കൗണ്‍സിലില്‍ പ്രേംകുമാറിന്‌ 37വോട്ടും എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ഥിയായ പ്രതിപക്ഷനേതാവ്‌ കെ ജെ ആന്റണിക്ക്‌ 34 വോട്ടും ലഭിച്ചു. രണ്ട് ബിജെപി അംഗങ്ങള്‍ വിട്ടുനിന്നു. ടി ജെ വിനോദ്‌ ഉപതെരഞ്ഞെടുപ്പില്‍ നിയമസഭാംഗമായതോടെയാണ്‌ ഡെപ്യൂട്ടി മേയര്‍സ്ഥാനത്ത്‌ ഒഴിവുണ്ടായത്‌.

Leave a Reply

Your email address will not be published. Required fields are marked *