വിയ്യൂർ വിഷ്ണു ക്ഷേത്ര മഹോത്സവം ഫെബ്രുവരി 4 മുതൽ 11 വരെ
കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്ര മഹോത്സവം ഫെബ്രുവരി 4 മുതൽ 11 വരെ നടക്കും. നാലിന് കലവറ നിറയ്ക്കൽ, കൊടിയേറ്റം, തിരുവാതിരക്കളി. അഞ്ചിന് സ്വാമിനി ശിവാനന്ദപുരിയുടെ പ്രഭാഷണം, തായമ്പക, ആറിന് മുചുകുന്ന് പത്മനാഭന്റെ ഓട്ടൻ തുള്ളൽ. ഏഴിന് പ്രശാന്ത് നരയം കുളത്തിൻ്റെ പ്രഭാഷണം. എട്ടിന് സനന്ത് രാജുവും റിജിൽ കാഞ്ഞിലശ്ശേരിയും ചേർന്ന് നടത്തുന്ന തായമ്പക. ഒൻപതിന് ഉത്സവബലി, പൊതുജന വിയ്യൂരപ്പൻ കാഴ്ചവരവ്, ഊരുചുറ്റൽ. പത്തിന് കുടവരവ്, നിവേദ്യം വരവ്, പള്ളിവേട്ട. 11-ന് ആറാട്ട് എഴുന്നള്ളത്ത്, കുളിച്ചാറാട്ട് എന്നിവയോടെ ഉത്സവം സമാപിക്കും.