KOYILANDY DIARY

The Perfect News Portal

“സേവ് അകലാപ്പുഴ” പ്രവർത്തകരുടെ നേതൃത്വത്തിൽ അകലാപ്പുഴയോരം ശുചീകരിച്ചു

കൊയിലാണ്ടി: “സേവ് അകലാപ്പുഴ” പ്രവർത്തകരുടെ നേതൃത്വത്തിൽ അകലാപ്പുഴയോരം ശുചീകരിച്ചു. സമീപദേശങ്ങളിലെ നാട്ടുകാരും, പരിസ്ഥിതി പ്രവർത്തകരും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. പുഴയോരത്ത് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ, കടലാസുകൾ തുടങ്ങിയ മാലിന്യമാണ് നീക്കംചെയ്തത്. ഞായറാഴ്ച രാവിലെ ആരംഭിച്ച ശുചീകരണയജ്ഞം ഉച്ചവരെ നീണ്ടു. ഒരു കിലോമീറ്ററോളംദൂരം തോണിയിലും വെള്ളത്തിലുമിറങ്ങിയുമാണ് ശുചീകരണം നടത്തിയത്. സേവ് അകലാപ്പുഴ സെക്രട്ടറി കുഞ്ഞബ്ദുള്ള ചിറക്കര, പ്രസിഡന്റ് ദിനേശ് കുമാർ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും തീരസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പുഴ ശുചീകരണ പ്രവൃത്തിയും സജീവമായി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. അകലാപ്പുഴയിൽ ഉല്ലാസബോട്ടുകൾ, പെഡൽബോട്ടുകൾ എന്നിവയെല്ലാം ഏർപ്പെടുത്തിയതോടെ നൂറു കണക്കിനാളുകളാണ് ദിവസവും ഇവിടെയെത്തുന്നത്. ഞായറാഴ്ചയും മറ്റ് അവധി ദിനങ്ങളിലും അകലാപ്പുഴ ഗോവിന്ദൻകെട്ട് ഭാഗത്ത് വലിയ തോതിൽ സഞ്ചാരികളെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *