KOYILANDY DIARY.COM

The Perfect News Portal

നീരവ് മോദിയുടെ 283 കോടിയുടെ 4 സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ഡല്‍ഹി:കോടികളുമായി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. 283 കോടിയുടെ നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥന അനുസരിച്ചാണ് അക്കൗണ്ട് മരവിപ്പിക്കാന്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് തയ്യാറായത്. നാലു മാസം മുമ്ബായിരുന്നു ഇതുസംബന്ധിച്ച്‌ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് തട്ടിപ്പ് നടത്തിയ പണം സ്വിസ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ആദ്യം ദുബൈയിലെ ഒരു ബാങ്കിലേക്കും പിന്നീട് ഹോങ്കോങ്ങിലേക്കും തുടര്‍ന്ന് സ്വിസ്സ് ബാങ്കിലേക്കും മാറ്റുകയായിരുന്നു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ തട്ടി രാജ്യം വിട്ട നീരവ് മോദി നേരത്തെ ലണ്ടനില്‍ അറസ്റ്റിലായിരുന്നു. വാന്‍ഡ് വര്‍ത്ത് ജയിലില്‍ കഴിയുന്ന നീരവ് മോദിക്ക് മൂന്ന് പ്രാവശ്യം ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് നാലാം വട്ടവും ജാമ്യത്തിനായി കോടതിയെ സമീപിക്കാനിരിക്കുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!