KOYILANDY DIARY.COM

The Perfect News Portal

യുവതി ട്രെയിൻ തട്ടി മരിച്ചു

വടകര: വടകര റെയില്‍വെ സ്റ്റേഷനുസമീപം യുവതി ട്രെയിൻ തട്ടി മരിച്ചു, മകള്‍ക്ക് പരിക്കേറ്റു. പഴങ്കാവിലെ പിലാക്കണ്ടി ജിനീഷിന്റെ ഭാര്യ ഷാന(27)യാണ് മരിച്ചത്. മകള്‍ അലൈഖയെ (നാല്) സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകീട്ട് 6.40-ന് കണ്ണൂര്‍ യശ്വന്ത്പുര്‍ എക്സ്പ്രസ് വടകര സ്റ്റേഷനിലേക്ക് എത്തുമ്പോഴാണ് സംഭവം. തീവണ്ടി പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുമ്പുള്ള റെയില്‍വെ ഗേറ്റിനടുത്തുവെച്ചാണ് ഇരുവരെയും തീവണ്ടി തട്ടിയത്.

അമ്മയും മകളും ട്രാക്കിനരികിലൂടെ നടക്കുന്നത് പലരും കണ്ടിരുന്നു. എല്‍.കെ.ജി. വിദ്യാര്‍ഥിയായ അലൈഖ യൂണിഫോമാണ് ധരിച്ചത്. തീവണ്ടി തട്ടി അലൈഖ പുറത്തേക്ക് തെറിച്ചുപോയി. ഷാന തീവണ്ടിക്കടിയില്‍ കുടുങ്ങി. കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമ്മയെ പിന്നീട് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവര്‍ സ്റ്റേഷനിലെത്തിയത് എന്തിനാണെന്ന് വ്യക്തമല്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!