KOYILANDY DIARY.COM

The Perfect News Portal

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് അതിഥേയരായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍

ലോര്‍ഡ്സ്: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് അതിഥേയരായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും നേര്‍ക്കുനേര്‍. ആറു മത്സരങ്ങളില്‍ അഞ്ചും ജയിച്ച ഓസ്ട്രേലിയയ്ക്ക് ഇന്ന് ഇംഗ്ലണ്ടിനെ കീഴടക്കാനായാല്‍ സെമി ബര്‍ത്ത് ഉറപ്പിക്കാം.

രണ്ട് സെഞ്ച്വറിയുമായി റണ്‍വേട്ടയില്‍ മുന്‍നിരയിലുള്ള ഡേവിഡ് വാര്‍ണര്‍, അരോണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത് എന്നിവരുടെ മികച്ച ഫോമാണ് ഓസിസിന് പ്രതീക്ഷ നല്‍കുന്നത്. ബൗളിംഗ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ഓസിസിന് കരുത്താകും. ആദം സാംപയ്ക്ക് പകരം നഥാന്‍ ലിയോണിനെ പരീക്ഷിക്കാന്‍ ഓസിസ് തയ്യാറായേക്കും.

ആറ് മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്റുമായി നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് ഓസ്ട്രേലിയക്കെതിരെ ഇന്ന് ജയിച്ചേ തീരു. പാകിസ്ഥാനോടും ശ്രീലങ്കയോടുമേറ്റ തോല്‍വികളാണ് ആതിഥേയരുടെ സെമി പ്രവേശനത്തില്‍ ആശങ്ക സൃഷ്ടിക്കുന്നത്. ഇന്ത്യയ്ക്കും ന്യൂസിലന്‍ഡിനുമെതിരെയാണ് ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!