KOYILANDY DIARY

The Perfect News Portal

അടച്ചിട്ടവീട്ടില്‍ കവര്‍ച്ചനടത്താന്‍ ശ്രമിച്ച തമിഴ് നാടോടി സ്ത്രീകളെ പിടികൂടി

കോഴിക്കോട്: അടച്ചിട്ടവീട്ടില്‍ കവര്‍ച്ചനടത്താന്‍ ശ്രമിച്ച തമിഴ് നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ മഞ്ചു, ശിവകാമി എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകീട്ട് നാലോടെ പാളയം പച്ചക്കറി മാര്‍ക്കറ്റിന് പിന്‍വശം പുതിയ കോവിലകം പറമ്പില്‍ പി.കെ. ഗണേശന്റെ വീട്ടില്‍ കവര്‍ച്ചയ്ക്ക് ശ്രമിക്കവേയാണ് ഇരുവരും പിടിയിലായത്.

ആളില്ലാത്ത സമയം വീട്ടില്‍നിന്ന് തിരിച്ചിറങ്ങുന്നത് പരിസരവാസികള്‍ കണ്ടു. തുടര്‍ന്ന് ഇവരെ തടഞ്ഞുെവച്ച്‌ വീട് പരിശോധിച്ചപ്പോഴാണ് മോഷണശ്രമമാണെന്ന് വ്യക്തമായത്. വീട്ടിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഇരുവരെയും പിന്നീട് പോലീസിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *