KOYILANDY DIARY.COM

The Perfect News Portal

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പാര്‍ക്കും നീന്തല്‍ക്കുളവും ഒരുങ്ങുന്നു

കുറ്റിയാടി: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കുറ്റിയാടിക്കടുത്ത കള്ളാട് പാര്‍ക്കും നീന്തല്‍ക്കുളവും ഒരുങ്ങുന്നു. മരുതോങ്കര പഞ്ചായത്ത് അനുവദിച്ച 72 സെന്റ് സ്ഥലത്താണ് പാര്‍ക്കും പാര്‍ക്കിനോടനുബന്ധിച്ച്‌ കുളവും നിര്‍മിക്കുന്നത്.

കുന്നുമ്മല്‍ ബി.ആര്‍.സി. യുടെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയത്. കുന്നുമ്മല്‍ ബ്ലോക്കും ഒയിസ്ക കുറ്റിയാടി ചാപ്റ്ററും പൊതുജന പങ്കാളിത്തത്തോടെ ഇവയുടെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിക്കും. ഓഡിയോ വിഷന്‍ ലാബ്, കളി ഉപകരണങ്ങള്‍, സ്​പീച്ച്‌, ഫിസിയൊ തെറാപ്പി എന്നിവയും ഇതിന്റെ ഭാഗമായി ഒരുക്കും.

പാര്‍ക്കിനുള്ളിലെ കുളത്തിന്റെ നിര്‍മാണ പ്രവൃത്തി ചിത്രകാരന്‍ ശ്രീനി പാലേരി ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുള്‍ ലത്തീഫ്, കെ.പി. റഷീദ്, കെ. ജമാല്‍, കെ. മുഹമ്മദ് സലീം, പി.പി. ശാഹിദ്, കെ. ആദിത്ത്, സല്‍മാന്‍ ഇസഡ്. എ, ബാലന്‍ നാവത്ത്, എ.സി. കുഞ്ഞബ്ദുള്ള എന്നിവര്‍ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!