KOYILANDY DIARY

The Perfect News Portal

രാജ്യം ഉറ്റുനോക്കുന്ന മേളയായി ഇരിങ്ങല്‍ സര്‍ഗാലയ അന്താരാഷ്ട്ര കരകൗശലമേള

പയ്യോളി: ലോകത്തിന്റെ കരകൗശല വൈവിധ്യം സമ്മേളിക്കുന്ന സര്‍ഗാലയ കരകൗശലമേളയ്ക്ക് ദിവസം കഴിയുന്തോറും തിരക്ക് വര്‍ധിക്കുന്നു. സൂരജ്കുണ്ഡ് മേള കഴിഞ്ഞാല്‍ രാജ്യം ഉറ്റുനോക്കുന്ന മേളയായി ഇരിങ്ങല്‍ സര്‍ഗാലയ അന്താരാഷ്ട്ര കരകൗശലമേള മാറിക്കഴിഞ്ഞു. ഡിസംബര്‍ 21-ന് ഉദ്ഘാടനംചെയ്ത മേള പത്തുദിവസം പിന്നിടുമ്പോള്‍ 75,000-ത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 12,000-ത്തോളം ആളുകള്‍ അധികമാണ് വന്നത്. 48 ലക്ഷം രൂപയുടെ കരകൗശല ഉത്പന്നങ്ങള്‍ വിറ്റുപോയി. ഇത്രയും കൂടുതല്‍ സന്ദര്‍ശകരും വാഹനങ്ങളുമെത്തിയിട്ടും മുന്‍വര്‍ഷങ്ങളേതുപോലെ ദേശീയപാതയില്‍ അനിശ്ചിതമായ  ഗതാഗതാക്കുരുക്കും അനുഭവപ്പെട്ടില്ല.

ഗതാഗത ക്രമീകരണവും കൂടുതല്‍ പാര്‍ക്കിങ് സൗകര്യവും പോലീസിന്റെയും വൊളന്റിയര്‍മാരുടെയും  സേവനവുമാണ് ഇതിന് സഹായകമായത്. ഇതിനിടെ 29-ന് മൂരാട് പാലത്തില്‍ ബസ് ബ്രേക്ക് ഡൗണ്‍ ആയതിനാല്‍ മണിക്കൂറുകളോളമാണ് ദേശീയപാത രാത്രിയില്‍ സ്തംഭിച്ചത്. ഇത് എല്ലാവരെയും പ്രയാസത്തിലാക്കി. കുറ്റിയാടി പുഴയോരത്തെ ഈ കാഴ്ചകള്‍ ജനുവരി ഏട്ടിന് സമാപിക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *