KOYILANDY DIARY.COM

The Perfect News Portal

ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമം

വാഷിങ്ടണ്‍: ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമം നടത്തിയതായി അമേരിക്ക. ഇറാന്‍ റെവലൂഷണറി ഗാര്‍ഡിന്റെഅഞ്ച് സായുധ ബോട്ടുകള്‍ ഉപയോഗിച്ച്‌ ബിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാനായിരുന്നു ശ്രമം. എന്നാല്‍ എണ്ണക്കപ്പലിന് അകമ്ബടിയായുണ്ടായിരുന്ന ബ്രിട്ടീഷ് നാവികസേനാ കപ്പല്‍ഇവര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതോടെ ബോട്ടുകള്‍ശ്രമത്തില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നുംഅമേരിക്ക അറിയിച്ചു.

ബുധനാഴ്ച ഉച്ചക്ക് ശേഷം ഹോര്‍മുസ് കടലിടുക്ക് കടക്കുമ്ബോളാണ് ഇറാനിയന്‍ ബോട്ടുകള്‍ എണ്ണക്കപ്പലിന് നേരെ തിരിയുകയും കപ്പല്‍ഇറാന്‍ അതിര്‍ത്തിയിലേക്ക് നിര്‍ത്തണമെന്നുംആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് പിന്നാലെ എണ്ണക്കപ്പലിന് അകമ്ബടി സേവിച്ചിരുന്ന എച്ച്‌.എം.എസ്.മോണ്‍ട്രോസ് ഇവയ്ക്ക് നേരെ തോക്ക് ചൂണ്ടുകയായിരുന്നു.ഇതോടെ കപ്പല്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ നിന്ന് സംഘം പിന്മാറുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അന്താരാഷ്ട്ര നിയമങ്ങള്‍ തെറ്റിച്ചതായി ആരോപിച്ച്‌ സിറിയയിലേക്ക് എണ്ണ കൊണ്ടു പോയഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് ഇറാന്‍ബ്രിട്ടന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!