KOYILANDY DIARY

The Perfect News Portal

മാമ്പഴ ജ്യൂസ് എന്ന വ്യാജേന കടത്താന്‍ ശ്രമിച്ച 35000 ശീതളപാനീയം പിടികൂടി

മലപ്പുറം:  തമിഴ്‌നാട്ടില്‍ നിന്ന് മലപ്പുറത്തേക്ക് മാമ്പഴ ജ്യൂസ് എന്ന വ്യാജേന കടത്താന്‍ ശ്രമിച്ച 35000 ശീതളപാനീയം (കോള) പെരിന്തല്‍മണ്ണ ജി.എസ് ടി ഇന്‍റലിജന്‍സ് സ്ക്വാഡ് പിടികൂടി . 2,60,000 രൂപ നികുതിയും പിഴയും ഈടാക്കി.
കുപ്പിയില്‍ നിറച്ച്‌ കൊണ്ടുവരുന്ന മാമ്ബഴ ജ്യൂസിന് 12 ശതമാനമാണ് നികുതി. എന്നാല്‍ കോളക്ക് 28 ശതമാനം നികുതിയും 12 ശതമാനം സെസും അടക്കണം. 28 ശതമാനം നികുതി വെട്ടിക്കാനുള്ള ശ്രമമാണ് ഇന്റലിജന്‍സ് സ്ക്വാഡിന്റെ പരിശോധനയില്‍ കണ്ടെത്തിയത്‌.

ഇന്‍റലിജന്‍സ് അസി. കമ്മീഷണര്‍ മുഹമ്മദ് സലിമിന്റെ നിര്‍ദ്ദേശാനുസാരം ഇന്റലിജന്‍സ് ഓഫീസര്‍ എ എം. ഷംസുദീന്റെ നേതൃത്വത്തില്‍ അസി. സ്റ്റേറ്റ് ടാക്സ് ഓഫീസര്‍മാരായ എം.വി. സ്വാദിക് , അബ്ദുല്‍ സലാം, ഡ്രൈവര്‍ രാജീവന്‍ എന്നിവരാണ് പരിശോധന നടത്തിയത്. നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി വാഹന പരിശോധനയയും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള ബില്‍ ശേഖരണവും ശക്തമാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *