KOYILANDY DIARY.COM

The Perfect News Portal

ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച്‌ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് സമീപം ദേശീയ പാതയില്‍ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച്‌ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു. കോയമ്ബത്തൂരില്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കിരണ്‍ ആണ് ഇന്ന് രാവിലെ മരിച്ചത്. ബൈക്കില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സഹപാഠിയെ ഗുരുതരാവസ്ഥയില്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവര്‍ സഞ്ചരിച്ച ബൈക്ക് മിനിലോറിയുമായി കൂട്ടിയിടിച്ച്‌ കത്തുകയായിരുന്നു. പൊള്ളലേറ്റാണ് കിരണ്‍ മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കോയമ്ബത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വരും വഴിയാണ് ഇവരുടെ വാഹനം അപകടത്തില്‍പ്പെട്ടത്.

ബൈക്കും ലോറിയും അമിത വേഗതയില്‍ ആയിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!