KOYILANDY DIARY.COM

The Perfect News Portal

ബിയര്‍ കുപ്പികൊണ്ട് സ്വയം തലയ്ക്കടിച്ച യുവാവ്‌ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പബ്ബില്‍ നടന്ന തര്‍ക്കത്തിനിടയില്‍ ബിയര്‍ കുപ്പികൊണ്ട് സ്വയം തലയ്ക്കടിച്ച മദ്യലഹരിയിലായിരുന്ന വ്യവസായി മരിച്ചു. ലുധിയാന സ്വദേശിയായ ദീപക് ടണ്ഠന്‍ (30) ആണ് മരിച്ചത്.

സുഹൃത്തുക്കള്‍ക്ക് ഒപ്പം ഡാന്‍സ് കളിക്കുന്നതിനിടയില്‍ പബ്ബില്‍ ഇട്ടിരുന്ന സംഗീതത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയിലാണ് മദ്യപിച്ച്‌ ലക്കുകെട്ട ദീപക് ബിയര്‍ കുപ്പി സ്വന്തം തലയില്‍ അടിച്ച്‌ പൊട്ടിച്ചത്. തുടര്‍ന്ന് പബ്ബ് ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തിയാണ് ദീപക്കിനെ ആശുപത്രിയില്‍ എത്തിച്ചത്.​ ചികിത്സയ്ക്കിടയിലാണ് മരിച്ചത്.

രണ്ട് സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് ഇയാള്‍ പബ്ബിലെത്തിയത് എന്നാല്‍ സംഭവസമയം തങ്ങള്‍ പബ്ബിനുള്ളില്‍ ഇല്ലായിരുന്നു എന്നാണ് ഇവര്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ പബ്ബിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പൊലീസ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!