KOYILANDY DIARY

The Perfect News Portal

വിമർശകർക്ക് മറുപടിയായി ഷാമി വീണ്ടും ഭാര്യക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തു

ന്യുഡല്‍ഹി: വിമര്‍ശകരുടെ വായടപ്പിച്ച്‌ ഭാര്യയ്ക്കൊപ്പമുള്ള ചിത്രവുമായി വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമി. ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റിലാണ് ഭാര്യ ഹസിന്‍ ജഹാനൊപ്പമുള്ള ചിത്രം ഷാമി ഇട്ടിരിക്കുന്നത്. ഭാര്യയോടുള്ള സ്നേഹവും സൗഹൃദവും പ്രകടിപ്പിച്ചുകൊണ്ടുള്ള വരികളും ചിത്രത്തിനൊപ്പം ഷാമി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഭാര്യയും കുട്ടിയുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അടുത്തിടെ ഷാമി സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തില്‍ ഭാര്യ ഹസിന്‍ ജഹാന്‍ ധരിച്ചിരുന്ന പാശ്ചാത്യ രീതിയിലുള്ള വസ്ത്രം ഇസ്ലാം വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഈ ചിത്രത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചവര്‍ക്കുള്ള മറുപടിയായാണ് ഷാമി വീണ്ടും ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *