പ്രമേഹത്തെ അറിയുക നടത്തം മലബാര്‍ റീജിനല്‍ തല ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വ്വഹിച്ചു
പേരാമ്പ്ര: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ വ്യായാമം ശീലമാക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ സര്‍വ്വീസ് സ്കീം സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ‘പ്രമേഹത്തെ അറിയുക നടത്തം മലബാര്‍ റീജിനല്‍ തല ഉദ്ഘാടനം സംസ്ഥാന തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വ്വഹിച്ചു.
പരിപാടി ഫ്ലാഗ് ഓഫ് ചെയ്ത മുന്തി എന്‍എസ്എസ് വളണ്ടിയര്‍മാര്‍ക്കൊപ്പം ഒരു കിലോമീറ്ററോളം നടത്തത്തില്‍ പങ്കാളിയായി. റീജണിലെ പതിനാല് വിദ്യാലയങ്ങളിോല് നിന്നായ് അഞ്ഞൂറില്‍ പരം വളണ്ടിയര്‍മാര്‍ പങ്കെടുത്തു. ജില്ല കോഡിനേറ്റര്‍ എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അച്ചുതന്, എന്‍. അലി, എന്‍.എസ്.എസ് ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ കെ.കെ ശ്രീജിത്ത്, എം. സതീഷ് കുമാര്‍, എം.കെ ഫൈസല്‍, കെ. അനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ ഷിജിത കൂത്താളി, വിനീത് കുമാര്‍, പി.കെ റഹ്മത്ത്, പ്രകാശ് വര്‍മ്മ , റിജിത്ത് എന്നിവര്‍ നേതൃത്വം നല്കി.