റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി ഖാലിദ് അന്തരിച്ചു
കണ്ണൂര്‍: റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി ഖാലിദ് അന്തരിച്ചു. പകല്‍ ഒന്നോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു. 1972 മുതല്‍ 1983വരെ കേരള ഹൈക്കോടതിയിലും ജഡ്ജി ആയിരുന്നു. രാജന് കേസില്‍ കെ കരുണാകരന്റെ രാജിയ്ക്കിടയാക്കിയ ഹൈക്കോടതി വിധി എഴുതിയ ബെഞ്ചില്‍ ജസ്റ്റിസ് പി സുബ്രഹ്മണ്യന് പോറ്റിയ്ക്കൊപ്പം അംഗമായിരുന്നു.
ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്സ്റ്റിസായും പ്രവര്‍ത്തിച്ചു. റാബിയ ആണ് ഭാര്യ .താഹിറ മകളാണ്. സുപ്രീം കോടതിയില്‍ നിന്നു പിരിഞ്ഞതിനു ശേഷം നിരവധി സര്‍ക്കാര്‍ സംരംഭങ്ങളുടെ തലപ്പത്ത് ജസ്റ്റിസ് ഖാലിദ് ഇരുന്നിട്ടുണ്ട്. ചെന്നൈ കേന്ദ്രീകരിച്ചുള്ള റെയില്‍വേ റെയ്റ്റ്സ് ട്രിബൂണല്‍ , തമിഴ്നാട് പോലീസ് കമ്മീഷന് എന്നിവ അതില്‍ പെടും. പി എം ഫൗണ്ടേഷന്റെ സ്ഥാപക ചെയര്‍മാനായിരുന്ന അദ്ദേഹം 1998 മുതല്‍ 2008 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.