KOYILANDY DIARY

The Perfect News Portal

കാറില്‍ കടത്തുകയായിരുന്ന 24 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

താമരശ്ശേരി: കാറില്‍ കടത്തുകയായിരുന്ന 24 കുപ്പി വിദേശ മദ്യവുമായി യുവാവിനെ താമരശേരി എക്സൈസ് പിടികൂടി. രാരോത്ത് അമൃതാലയത്തില്‍ ശ്രീലേഷ് (39)ആണ് പിടിയിലായത്. മദ്യം കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. താമരശ്ശേരി മദര്‍ മേരി ഹോസ്പിറ്റലിന് സമീപം വാഹന പരിശോധക്കിടയിലാണ് ഇയാള്‍ പിടിയിലായത്.

എക്സൈസ് ഇന്‍സ്പെക്ടര്‍ പി.മുരളീധരന്‍, പ്രവന്റീവ് ഓഫീസര്‍ എം.അനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. വസന്തന്‍, വി. ആര്‍ അശ്വന്ത്, കെ.ജി ജിനീഷ്, ഡ്രൈ സുബൈര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *