നിപാ വൈറസ് ബാധ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്ത് പൂർണമായി അടച്ചിടും
കോഴിക്കോട്: നിപാ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത് പൂർണമായി അടച്ചിടും. നിപ പ്രതിരോധത്തിൻ്റെ ഭാഗമായാണ് നടപടിയെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. അവശ്യസേവനങ്ങൾക്ക് മാത്രമാണ് അനുമതി. മുൻകരുതലിൻ്റെ ഭാഗമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
![](https://koyilandydiary.com/wp-content/uploads/2021/09/arts-wide-1024x245.jpg)
ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. നിപ കണ്ടെത്തിയ ചാത്തമംഗലം പഞ്ചായത്തിൽ പരിശോധന കർശനമാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240611-WA0019.jpg)
![](https://koyilandydiary.com/wp-content/uploads/2021/09/universal-1024x241-1.jpg)
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)