KOYILANDY DIARY.COM

The Perfect News Portal

സിന്ധുവിനെ ജീവനോടെയാണ് കുഴിച്ചുമൂടിയതെന്ന് പ്രതി ബിനോയ്

ഇടുക്കി: പണിക്കന്‍കുടിയില്‍ കൊല്ലപ്പെട്ട വീട്ടമ്മ സിന്ധു (45)വിനെ ജീവനോടെയാണ് കുഴിച്ചുമൂടിയതെന്ന് പ്രതി ബിനോയ്(48). ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നുവെന്നും തെളിവെടുപ്പിനിടെ പ്രതി പൊലീസിനോട് പറഞ്ഞു. പണിക്കന്‍കുടിയിലെ തന്റെ വീടിന്റെ അടുക്കളയിലാണ് അയല്‍വാസിയായ സിന്ധുവിനെ ബിനോയ് കൊന്നുകുഴിച്ചുമൂടിയത്. ഒളിവിലായിരുന്ന ബിനോയി ഇന്നലെ പെരിഞ്ചാംകുട്ടി വനത്തില്‍നിന്നാണ് പിടിയിലാകുന്നത്.

ഭര്ത്താവുമായി പിണങ്ങി പണിക്കന്‍കുടിയില്‍ താമസമാക്കിയ സിന്ധുവുമായി ബിനോയ് അടുപ്പത്തിലായിരുന്നു. മിക്കപ്പോഴും ഇവരും ബിനോയിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ സിന്ധു മുന്‍ ഭര്ത്താവിനെ കാണാന്‍ പോയതിനെച്ചൊല്ലി ഇരുവരും വഴക്കുണ്ടായി. സിന്ധു മറ്റോരോ ആയി ഫോണില്‍ ചാറ്റ് ചെയ്യുന്നെന്ന സംശയവും ബിനോയിക്കുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പറഞ്ഞാണ് വഴക്കുണ്ടായതെന്നും മദ്യലഹരിയില്‍ സിന്ധുവിനെ കഴുത്തുഞെരിച്ച്‌ കൊന്നതാണെന്നുമാണ് ബിനോയിയുടെ മൊഴി.

തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ തെളിവെടുപ്പ് ആവശ്യമായതിനാല്‍ ഉടന്‍ തന്നെ കസ്റ്റഡി അപേക്ഷ നല്‍കുമെന്നും പൊലീസ് അറിയിച്ചു. ഫോണ് ലോക്കേഷന്‍ കണ്ടെത്തിയ പൊലീസ് കാട് അരിച്ചുപെറുക്കിയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. തങ്കമണി കാമാക്ഷി സ്വദേശിനി വലിയപറമ്ബില്‍ സിന്ധുവിന്റെ(45) മൃതദേഹം ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ അടുപ്പിന് സമീപം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത് സെപ്തംബര്‍ മൂന്നിനായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!