KOYILANDY DIARY

The Perfect News Portal

നിപാ വൈറസ് ബാധ സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്ത് പൂർണമായി അടച്ചിടും

കോഴിക്കോട്: നിപാ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത് പൂർണമായി അടച്ചിടും. നിപ പ്രതിരോധത്തിൻ്റെ ഭാഗമായാണ് നടപടിയെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. അവശ്യസേവനങ്ങൾക്ക് മാത്രമാണ് അനുമതി. മുൻകരുതലിൻ്റെ ഭാഗമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. നിപ കണ്ടെത്തിയ ചാത്തമംഗലം പഞ്ചായത്തിൽ പരിശോധന കർശനമാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *