ഖത്തർ കെ എം സി സി ഓഫീസിലെ കവർച്ചയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം: സിപിഐഎം
കൊയിലാണ്ടി: ഖത്തർ കെ എം സി സി ഓഫീസിലെ കവർച്ചയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐഎം കൊയിലാണ്ടി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു. മുസ്ലീം ലീഗിൻ്റെ നേതൃത്വത്തിലുള്ള കെ എം സി സി ഓഫീസിൽ ലോക്കർ തകർക്കാൻ നാട്ടിൽ നിന്ന് ബിജെപി നേതാവായ ബാലകൃഷ്ണനെയാണ് കൊണ്ടുപോയത്. നിലവിലെ കെ എം സി സി ഭാരവാഹികൾക്ക് കവർച്ചയിൽലുള്ള പങ്കിനെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണം. തട്ടിപ്പ് നടത്തിയ പണം എവിടെയാണെന്നും ആരെല്ലാം പങ്കിട്ടെടുത്തെന്നും അന്വേഷണത്തിൽ വരണം.
.

.
ഏതാണ്ട് ഒരു വർഷം മുൻപ് നടന്ന കവർച്ച ആർക്കു വേണ്ടിയാണ് മൂടിവച്ചതെന്ന് വിശദമാക്കണം. കേരള പോലിസിന് ഗൾഫിൽ നടന്ന കവർച്ചയെ കുറിച്ച് അന്വേഷിക്കാൻ കഴിയില്ലെന്ന് അറിഞ്ഞു കൊണ്ട് ലീഗിലെ രണ്ടു വിഭാഗങ്ങൾ തമ്മിൽ മധ്യസ്ഥത്തിലൂടെ പ്രശ്നം പരിഹരിക്കാനായുള്ള ബോധപൂർവ്വമായ ഇടപെടലാണോ കേസിൻ്റെ പേരിൽ നടക്കുന്നതെന്ന് വ്യക്തമാക്കണം.
.

.
മധ്യസ്ഥതയിലുടെ കമ്മീഷൻ പറ്റുന്നതിൽ ഏതെങ്കിലും ഭരണാധികാരികൾക്ക് പങ്കുണ്ടോയെന്നതും അന്വേഷണ പരിധിയിൽ വരണം. കവർച്ച നടന്ന സ്ഥലപരിശോധന, പണം കണ്ടെത്തൽ തുടങ്ങിയവ നടത്താൻ കേരള പോലീസിന് കഴിയുമോയെന്ന് കവർച്ച അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കണമെന്നും ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു.



