KOYILANDY DIARY.COM

The Perfect News Portal

44-ാമത് എ.കെ.ജി ഫുട്ബോൾ മേള: സംഘാടക സമിതി രൂപീകരിച്ചു

.
കൊയിലാണ്ടി: എ.കെ.ജി സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 44-ാമത് എ.കെ.ജി ഫുട്ബോൾ മേളയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എൽ.ജി. ലിജീഷ് അധ്യക്ഷത വഹിച്ചു. പി. വിശ്വൻ മാസ്റ്റർ, കെ.കെ. മുഹമ്മദ്, ടി.കെ. ചന്ദ്രൻ മാസ്റ്റർ, കെ. സത്യൻ, കെ. ഷിജു എന്നിവർ സംസാരിച്ചു. എ.പി. സുധീഷ് സ്വാഗതവും ചേരിക്കുന്നുമ്മൽ മനോജ് നന്ദിയും പറഞ്ഞു.
.
.
2026 ഡിസംബർ 6 മുതൽ 20 വരെ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് ഫുട്ബോൾ മേള സംഘടിപ്പിക്കുന്നത്. പ്രധാന ടൂർണമെന്റായ എ.കെ.ജി ട്രോഫി മത്സരങ്ങൾക്കു പുറമെ പ്രാദേശിക ക്ലബ്ബുകളെ പങ്കെടുപ്പിച്ചുള്ള ടൂർണമെന്റും അണ്ടർ -17 വിഭാഗത്തിൽ ജില്ലയിലെ വിവിധ ടീമുകളെ ഉൾപ്പെടുത്തിയുള്ള ടൂർണമെന്റും മേളയുടെ ഭാഗമായി നടക്കും.
.
.
മേളയുടെ നടത്തിപ്പിനായി യു.കെ. ചന്ദ്രൻ ചെയർമാനായും അഡ്വ. എൽ.ജി. ലിജീഷ് വർക്കിങ് ചെയർമാനായും എ.പി. സുധീഷ് ജനറൽ കൺവീനറായും ചേരിക്കുന്നുമ്മൽ മനോജ് ഓർഗനൈസിങ് സെക്രട്ടറിയായും അഡ്വ. കെ. സത്യൻ ട്രഷററായും സംഘാടക സമിതി രൂപീകരിച്ചു.
Share news