KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി

കൊയിലാണ്ടി: ചേമഞ്ചേരിയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. ഇന്നു പുലർച്ചെ 1.45 ഓടെ ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം റെയിൽവെ ഗേറ്റിനടുത്തായാണ് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്‌.
തുടർന്ന്‌ ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കണ്ണൂരിൽ നിന്നും തമിഴ്നാട്ടിലെ ജോ ലാർപേട്ടയിലെക്ക് റെയിൽവെ ടൂൾസ് ഉപകരണങ്ങളുമാായി പോവുകയിരുന്നു ട്രെയിൻ .

അഞ്ചോളം ബോഗികളാണ് ഉണ്ടായിരുന്നത്. പിറകിലെ ബോഗികളുടെ കൊളുത്ത് വിട്ട് പോയതാണ് പാളം തെറ്റാൻ കാരണമെന്ന് പറയുന്നു. പാലക്കാട് നിന്ന് അസ്റ്റന്റ്‌ എഞ്ചിനീയർ ചൗധരിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമെത്തിയാണ് പാളം തെറ്റിയ ചക്രങ്ങൾ നേരെയാക്കിയത്‌.
അപകടത്തെതുടർന്ന് നിരവധി സ്ലിപ്പറുകൾ തകർന്നിട്ടുണ്ട്.

പുലർച്ചെ 5.25 ഓടെ ഗതാഗതം പൂർണ്ണമായി പുന:സ്ഥാപിച്ചു. സ്ലീപ്പറുകൾ തകർന്നതിനാൽ ഇവിടെ 10 സ്പീഡിൽ പോകാനാണ് ട്രെയിനുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. കോഴിക്കോട് നിന്നും, ഷൊർണൂരിൽ നിന്നും റെയിൽ പോലീസും മറ്റ് വിദഗ്ദ്ധരും എത്തിയിരുന്നു. ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ട്രെയിനിന്റെ എഞ്ചിൻ എലത്തൂരിൽ നിർത്തുകയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!