കേരളത്തില്‍ രണ്ട് മാസം കൊണ്ട് കൊവിഡ് വാക്സിനേഷൻ്റെ ഗുണമുണ്ടാകും: കെ കെ ശൈലജ ടീച്ചർ
കണ്ണൂര്‍: കേരളത്തില്‍ രണ്ട് മാസം കൊണ്ട് കൊവിഡ് വാക്സിനേഷൻ്റെ ഗുണമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് കാരണം തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവയ്ക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്‍ ഡി എഫ് പ്രചാരണം നടത്തുന്നതെന്നും, ആള്‍ക്കൂട്ടം ഉണ്ടെങ്കിലും മാസ്ക് ഉപയോഗിക്കാന്‍ എല്ലാവര്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ശൈലജ അറിയിച്ചു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്നലെ സംസ്ഥാനത്ത് 2389 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 58,557 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.08 ആണ്. 16 മരണങ്ങളും സ്ഥിരീകരിച്ചു. നിലവില്‍ 24,650 പേരാണ് ചികിത്സയിലുള്ളത്.