KOYILANDY DIARY.COM

The Perfect News Portal

ചിറയിൻകീഴ് ബ്ലോക്ക് അഞ്ചുതെങ്ങ് ഡിവിഷനിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്

.

തിരുവനന്തപുരം: കോഴിക്കോട് കുറ്റിച്ചിറ ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി. സ്ഥാനാർത്ഥി ഫർസീന 436 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തവ യുഡിഎഫ് സ്ഥാനാർത്ഥിയും ഇപ്പോഴത്തെ പേരാമ്പ്ര എംഎൽഎയുമായ ഫാത്തിമ തഹലിയ 2500ൽ അധികം വോട്ടിന് ജയിച്ച സ്ഥലമാണ് കുറ്റിച്ചിറ. ഇത്തവണ യുഡ്എഫ് സ്ഥാനാർത്ഥി ഫർസീന 2711 വോട്ടും, ഇടതു മുന്നണി സ്ഥാനാർത്ഥി ജംഷീന ടിടി 2275 വോട്ടും. എൻഡിഎ സ്ഥാനാർത്ഥി ജീജ കെ 204 വോട്ടുമാണ് നേടിയത്.

ചിറയിൻകീഴ് ബ്ലോക്ക് അഞ്ചുതെങ്ങ് ഡിവിഷനിൽ യുഡിഎഫ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. എൽഡിഎഫ് സ്ഥാനാർഥി എസ് ബിജിമോൾ വിജയിച്ചു. യുഡിഎഫിലെ ബി എസ് അനൂപ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്നു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭിക്കും. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലയിലെ 38 തദ്ദേശ വാർഡുകളിലായി 126 സ്ഥാനാർഥികളാണുള്ളത്‌.

Share news