സിനിമാ – സീരിയൽ മേഖലകളിലെ അവഹേളനം അവസാനിപ്പിക്കണം
.
കൊയിലാണ്ടി: സിനിമാ സീരിയൽ മേഖലകളിൽ ഗണക സമുദായത്തെ അവഹേളിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കേരള ഗണക കണിശ സഭ (കെ.ജി.കെ.എസ്) ജില്ലാ നേതൃയോഗം പ്രമേയത്തിലൂടെ ആവശ്യപ്പട്ടു. യോഗം സംസ്ഥാന സെക്രട്ടറി പി. കെ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പാലത്ത് എം ടി രാമചന്ദ്രൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ദിലീപ് പണിക്കർ, പ്രശാന്ത് പണിക്കർ കന്നി നട, സുധീപ് പണിക്കർ, രജ്ഞിത്ത്‌പണിക്കർ (വെങ്ങളം). ശ്രീഹരി പണിക്കർ എന്നിവർ സംസാരിച്ചു. കൈതക്കൽ ചന്ദ്രൻ പണിക്കർ സ്വാഗതം പറഞ്ഞു.



