KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് മരുന്ന് ക്ഷാമം അതിരൂക്ഷം

.

സംസ്ഥാനത്ത് മരുന്ന് ക്ഷാമം തുടരുന്നതിനിടെ ഗർഭിണികൾക്കുള്ള കാത്സ്യം അയൺ ഗുളികകളുടെ വിതരണം പ്രതിസന്ധിയിൽ. കാത്സ്യം ഗുളിക വിതരണം പൂർണ്ണമായും നിലച്ചിട്ട് രണ്ട് മാസം. ഹെൽത്ത് സെൻ്ററുകൾ വഴി കാത്സ്യം ഗുളിക ലഭ്യമല്ല. ഗർഭിണികൾക്ക് പുറമെ പ്രായമായവർക്കും കൃത്യമായി വിതരണം ചെയ്ത ഗുളികകളാണ് ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്.

 

ഒരു മാസം 60 കാത്സ്യം ഗുളികകളാണ് ഗർഭിണികൾക്ക് നൽകി വന്നിരുന്നത്. വീടുകളിൽ എത്തിച്ച് നൽകുന്നതും പാടെ മുടങ്ങി. 600ൽ അധികം രൂപ നൽകി പുറത്തുനിന്ന് മരുന്ന് വാങ്ങേണ്ട സ്ഥിതിയാണ്. ആവശ്യത്തിന് കൃത്യമായി നൽകി വന്ന അയൺ മരുന്നും വിതരണവും പ്രതിസന്ധിയിലാണ്. ഈ ഡിസംബറിൽ കാലാവധി തീരുന്ന മരുന്നുകൾ മാത്രമാണ് ബാക്കി. പ്രാദേശിക ആരോഗ്യ പ്രവർത്തനം കൈകാര്യം ചെയ്യുന്ന ആശവർക്കർമാരെയും പ്രതിസന്ധിയിലാക്കുകയാണ് സർക്കാറിൻ്റെ കെടുകാര്യസ്ഥത.

അതേസമയം, സംസ്ഥാനത്തെ മരുന്ന് ക്ഷാമത്തെ തുടർന്ന് ആശുപത്രികളിൽ പ്രതിസന്ധി രൂക്ഷമെന്ന് സമ്മതിക്കുന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഡിയോ സന്ദേശം ഇന്നലെ പുറത്ത് വിട്ടിരുന്നു. ആശുപത്രി സൂപ്രണ്ടുമാർ മരുന്ന് എത്രയും വേഗം സംഭരിക്കണമെന്നും ഇല്ലെങ്കിൽ പ്രശ്നമാകുമെന്നും പുറത്തുവന്ന ശബ്ദരേഖയിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ആവശ്യപ്പെടുന്നുണ്ട്.

 

Share news