KOYILANDY DIARY.COM

The Perfect News Portal

മദ്യലഹരിയിൽ അപകടകരമായി വാഹനമോടിച്ചു: യുട്യൂബർ അശ്വന്ത്‌ കോക്ക്‌ അറസ്റ്റിൽ

.

കോഴിക്കോട് മദ്യലഹരിയിൽ അപകടകരമായി വാഹനമോടിച്ച സംഭവത്തിൽ യുട്യൂബർ അശ്വന്ത്‌ കോക്ക്‌ അറസ്റ്റിൽ. എരഞ്ഞിപ്പാലത്ത് മൂന്ന്‌ വാഹനങ്ങളിൽ ഇടിച്ചെന്ന പരാതിയിൽ നടക്കാവ്‌ പൊലീസാണ്‌ കസ്റ്റഡിയിലെടുത്തത്‌. തിങ്കളാഴ്ച രാത്രി ഏഴോടെയാണ്‌ സംഭവം. അശ്വന്ത്‌ ഓടിച്ചുവന്ന താർ ജീപ്പ്‌ രണ്ട്‌ കാറിലും ഒരു ഇരുചക്രവാഹനത്തിലും ഇടിക്കുകയായിരുന്നു. മറ്റ്‌ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച്‌ കടന്നുകളയാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ തടഞ്ഞുവച്ചു. തുടർന്നാണ്‌ നടക്കാവ്‌ പൊലീസെത്തി കസ്റ്റഡിയിലെടുത്തത്‌. ബീച്ച്‌ ഗവ. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി.

 

Share news