KOYILANDY DIARY.COM

The Perfect News Portal

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; തീർത്ഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

.

ഉത്തരാഖണ്ഡിലിലെ മണ്ണിടിച്ചിലിനെത്തുടർന്ന് കേദാർനാഥിൽ കുടുങ്ങി മലയാളികൾ. തീർത്ഥാടനത്തിനു പോയ 55 അംഗ മലയാളി സംഘമാണ് വഴിയിൽ കുടുങ്ങിയത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലയിൽ നിന്നുള്ളവരാണ് സംഘത്തിൽ. കേദാർനാഥിൽ നിന്ന് ഗൗരി കുണ്ഡിലേക്കുള്ള പാതയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

 

കൊടുംതണുപ്പിൽ റോഡരികിലാണ് സംഘം മണിക്കൂറുകളായി കഴിയുന്നത്. ഭക്ഷണമോ വെള്ളമോ ലഭിക്കുന്നില്ലെന്നാണ് മണ്ണിടിച്ചിലിൽ കുടുങ്ങിയവർ അറിയിച്ചത്. മണ്ണിടിച്ചിലിൽ മലയാളികളടക്കം ആയിരത്തോളം തീർത്ഥാടകർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. റോഡിൽ മണ്ണും കല്ലും വീണ് ഗതാഗതം തടസപ്പെട്ട നിലയിലാണ്.

 

രാവിലെ പ്രശ്നങ്ങളൊന്നും ഇല്ലെന്ന പൊലീസി​ന്റെ നിർദേശം ലഭിച്ചതിനെത്തുടർന്നായിരുന്നു തീർത്ഥാടകർ യാത്ര തിരിച്ചത്. എന്നാൽ യാത്ര തിരിച്ചതിനുപിന്നാലെ സുരക്ഷ മുൻനിർത്തി യാത്ര തടയുകയായിരുന്നു. ഉത്തരാഖണ്ഡ് കൂടാതെ ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, ഛത്തീസ്ഖണ്ഡ്, ഒഡിഷ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്.

 

വിവിധ സംസ്ഥാനങ്ങളിലും വ്യാപക നാശനഷ്ടങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യു പിയിലും മൂന്ന് ദിവസമായി കനത്ത മഴയും കൊടുങ്കാറ്റും തുടരുകയാണ്. അപകടത്തിൽ 56 പേർ മരിക്കുകയും 46 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് വിവരം.

 

Share news