KOYILANDY DIARY.COM

The Perfect News Portal

കളഞ്ഞു കിട്ടിയ പണവും രേഖകളും തിരികെ നൽകി

,
ഉള്ളിയേരി: ഉള്ളിയേരി – മഞ്ചേരി റൂട്ടിൽ യാത്രാമദ്ധ്യേ റോഡരികിൽ നിന്നും കളഞ്ഞു കിട്ടിയ വിലപ്പെട്ട രേഖകളും പണവും അടങ്ങുന്ന പേഴ്സ് ഉട്മസ്ഥന് തിരികെ നല്‍കി. ഉള്ളിയേരി ഒള്ളൂരിലെ  തെയ്യം കലാകാരനും, ഉള്ളിയേരിയിലെ ഓട്ടോ ഡ്രൈവറും കൂടിയായ രജീഷ് പണിക്കരും കുടുംബവുമാണ് മാതൃകാ പ്രവര്‍ത്തനം നടത്തിയത്. പേഴ്സിലെ രേഖ പരിശോധിച്ചപ്പോള്‍ ഹോസ്പിറ്റലിലെ ഐഡി കാർഡ് ലഭിച്ചതിനെ തുടര്‍ന്ന് ഉടമസ്ഥനെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് പേഴ്സും രേഖകളും മുക്കം പോലീസ്റ്റേഷനിൽ വെച്ച് കൈമാറി. 
Share news