KOYILANDY DIARY.COM

The Perfect News Portal

മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി താലപ്പൊലി മഹോത്സവത്തിനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

.
ഉള്ളിയേരി: മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവംബർ 21, 22 തിയ്യതികളിൽ നടക്കുന്ന ഏകാദശി താലപ്പൊലി മഹോത്സവ നടത്തിപ്പിനു വേണ്ടി ക്ഷേത്ര പരിസരത്ത് ചേർന്ന ജനറൽ ബോഡി യോഗത്തിൽ 51 അംഗ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. രാജീവൻ പാറപ്പുറത്ത് (ചെയർമാൻ), സദാനന്ദൻ നമ്പിയാട്ടിൽ (വൈസ് ചെയർമാൻ), നിധീഷ് നമ്പിയാട്ടിൽ (കൺവീനർ), അശോകൻ എടക്കാട്ട് മീത്തൽ (ജോ: കൺവീനർ),ഷൈജു പറാട്ടാം പറമ്പത്ത് (ട്രഷറർ) എന്നിവർ ഭാരവാഹികളായാണ് കമ്മിറ്റി രൂപീകരിച്ചത്.
Share news