KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ മാതൃ-ശിശു സംരക്ഷണ ബ്ലോക്ക്; നിർമ്മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി നിർവഹിച്ചു

.
താമരശ്ശേരി താലൂക്ക് ആശുപത്രിയെ താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും പുതുതായി നിർമ്മിക്കുന്ന മാതൃ-ശിശു സംരക്ഷണ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. പി.കെ. ഫിറോസ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
കൊടുവള്ളി, തിരുവമ്പാടി നിയോജകമണ്ഡലങ്ങളിലെ മലയോര മേഖലയിലെ ജനങ്ങൾ ഏറെ ആശ്രയിക്കുന്ന പ്രധാന പൊതുജനാരോഗ്യ സ്ഥാപനമായ താമരശ്ശേരി താലൂക്ക് ആശുപത്രിയെ  താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തുന്നതോടെ ചികിത്സാ സൗകര്യങ്ങളും സേവന സംവിധാനങ്ങളും കൂടുതൽ വിപുലീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുമെന്നും  മന്ത്രി പറഞ്ഞു.
താമരശ്ശേരി താലൂക്ക് ആശുപത്രിയെ താലൂക്ക് ഹെഡ്‌ക്വാർട്ടേഴ്സ് ആശുപത്രിയായി ഉയർത്തിയുള്ള പ്രഖ്യാപനം മലയോര മേഖലയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യത്തിന് ലഭിച്ച അംഗീകാരമാണെന്ന് പി.കെ. ഫിറോസ് എം.എൽ.എ പറഞ്ഞു. ചടങ്ങിൽ സി.കെ. കസീം എംഎൽഎ, മുൻ എംഎൽഎ വി.എം. ഉമ്മർ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് തുടങ്ങിയ ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Share news