KOYILANDY DIARY.COM

The Perfect News Portal

കുപ്രസിദ്ധ മോഷ്ടാവ് കൊയിലാണ്ടിയിൽ പിടിയിലായി

കൊയിലാണ്ടി: നൂറിലധികം കേസുകളിൽ പ്രതിയായ തലശ്ശേരി ജൂബിലി റോഡിലെ അണിയാൻ കൊല്ലം സിദ്ധീഖ് (50) എന്ന പെട്ടി സിദ്ധീഖ്) കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 28ാം തിയ്യതി പുലർച്ചെ കൊയിലാണ്ടി മാരാമുറ്റം തെരുവ് ശ്രീ മഹാ ഗണപതി ക്ഷേത്ര ഭണ്ഡാരംപൊളിച്ച് മോഷണം നടത്തിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മാർച്ച് 14ാം തിയ്യതി മാനന്തവാടി ജയിലിൽ നിന്ന് ഇറങ്ങിയ തിയ്യതി സിദ്ദീഖ് തലശ്ശേരിയിലുള്ള വലിയ മാടാവിൽ ഗവ: സ്‌കൂളിൽ നിന്നും 4 ലാപ്‌ടോപ്പും പണവും മറ്റും മോഷണം നടത്തിയ കേസിലും പ്രതിയാണ്. മോഷണം നടത്തിയ സ്ഥലത്ത് മലമുത്ര വിസർജ്ജനം നടത്തുന്നതും ഇയാളുടെ രീതിയാണ്. മാരാമുറ്റം തെരു ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ വിജിത്ത്, ലതീഷ്, ബിജീഷ്എന്നിവരുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.

കൊയിലാണ്ടി പോലീസ് ഇൻസ്‌പെക്ടർമാരായ കെ. ഉണ്ണകൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ. സാജു എബ്രഹാം, എസ്.ഐ. വിജേഷ്, എ.എസ്.ഐ. മുനീർ, സീനിയർ സി.പി.ഒ. കെ. പി. ഗിരീഷ്, ഒ. കെ. സുരേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!