കണ്ണൂര്‍: അഴീക്കല്‍ കടല്‍തീരത്ത് നീലത്തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. വാലില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച് കുരുങ്ങിക്കിടക്കുന്ന വലയും കാണാം. വലിയ ബോട്ടില്‍ നിന്ന് എറിഞ്ഞ വലിയില്‍ കുടുങ്ങിയതിന്ശേഷം രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തിനിടെ മുറിവേറ്റതാകാനാണ് സാധ്യത.