KOYILANDY DIARY.COM

The Perfect News Portal

ഒരു കൂടി രൂപയുടെ വിദേശ കറന്‍സികളുമായി യുവാവ് പിടിയില്‍

കൊല്‍ക്കത്ത: ഒരു കൂടി രൂപയുടെ വിദേശ കറന്‍സികളുമായി യുവാവ് പിടിയില്‍. അനിര്‍ബന്‍ ചാറ്റര്‍ജിയെയാണ് (30) കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച്‌ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി ഐ എസ് എഫ് ) അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെയാണ് സംഭവം.

ബാങ്കോങ്കിലേക്ക് യാത്ര പോകാനായി വിമാനത്താവളത്തിലെത്തിയ ചാറ്റര്‍ജിയുടെ ബാഗ് പരിശോധിച്ചതില്‍ നിന്നാണ് ഇത്രയും കറന്‍സികള്‍ പിടികൂടിയത്.

1,04,850 അമേരിക്കന്‍ ഡോളര്‍, 23,59,000 നിപ്പോണ്‍ / യെന്‍, 41,800 സൗദി റിയാല്‍, 13800 യൂറോ, 3280 തായ് ബഹ്ത് എന്നിവയാണ് കണ്ടെടുത്തത്.

അതേസമയം എന്തിനാണ് ഇയാള്‍ ഇത്രയും കറന്‍സിയുമായി ബാങ്കോങ്കിലേക്ക് പോകുന്നതെന്ന് അന്വേഷിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആരില്‍ നിന്നാണ് ഇത്രയും കറന്‍സികള്‍ ലഭിച്ചതെന്നും ആര്‍ക്കാണ് കൊടുക്കുന്നതെന്നും അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!