KOYILANDY DIARY

The Perfect News Portal

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറില്‍ മുന്‍കൂര്‍ ശമ്പളം നല്‍കില്ല: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറില്‍ മുന്‍കൂര്‍ ശമ്പളം നല്‍കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതോടെ ജീവനക്കാരുടെ പ്രതീക്ഷകളെല്ലാം തകിംടം മറിഞ്ഞു. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാലാണ് ശമ്പളം മുന്‍കൂറായി നല്‍കാത്തതെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ ഒന്നാം തീയതി തന്നെ ശമ്ബളം നല്‍കും. ക്രിസ്മസിനോട് അനുബന്ധിച്ച്‌ ഒരു മാസം രണ്ട് ശമ്പളം കിട്ടുന്ന രീതിയാണ് ഒഴിവാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ജി.എസ്.ടി നടപ്പിലാക്കിയതിലെ അശാസ്ത്രീയത സംസ്ഥാനത്തിന്റെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്. മുന്‍കൂര്‍ ശമ്ബളം ആവശ്യപ്പെട്ടവരുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *