KOYILANDY DIARY.COM

The Perfect News Portal

എല്‍. ഡി. എഫ്. കോഴിക്കോട് മണ്ഡലം കണ്‍വെന്‍ഷന് തുടക്കം

എല്‍ ഡി എഫ് കോഴിക്കോട് മണ്ഡലം കണ്‍വെന്‍ഷന് തുടക്കം. മുതലക്കുളം മൈതാനിയില്‍ നടന്ന കണ്‍വെന്‍ഷന്‍ എം പി വീരേന്ദ്രകുമാര്‍ എം പി ഉദ്ഘാടനം ചെയ്തു. വന്‍ ജനപങ്കാളിത്തത്തോടെ ആണ് പരിപാടിക്ക് തുടക്കമായത്.

എ. പ്രദീപ് കുമാറിന്റെ തിരഞ്ഞെടുപ് പ്രചാരണത്തിന് തുടക്കം കുറിച്ച കോഴിക്കോട് മണ്ഡലം എല്‍ ഡി എഫ് കണ്‍വെന്‍ഷന് വന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത് .

എല്‍ ഡി എഫ് ന്റെ പ്രമുഖ നേതാക്കള്‍ അണിനിരന്ന പരിപാടി എം പി വീരേന്ദ്രകുമാര്‍ എം പി ഉദ്ഘാടനം ചെയ്തു. എല്‍ ഡി എഫ് ഇല്‍ തിരിച്ചെത്താനായതില്‍ സന്തോഷം എന്നും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കേണ്ടത് കാലത്തിന്റ അനിവാര്യം ആണെന്നും എം പി വീരേന്ദ്രകുമാര്‍ എം പി പറഞ്ഞു

കണ്‍വെന്‍ഷന് എത്തിയ എ പ്രദീപ് കുമാറിനെ വലിയ ആവേശത്തോടെ ആണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ചടങ്ങില്‍ എളമരം കരിം എം പി, എ കെ ശശീന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങി എല്‍ ഡി എഫ് ലെ വിവിധ നേതാക്കള്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!