പ്രതിഭാ സംഗമം: SSLC, +2 ഉന്നത വിജയികളെ കൊയിലാണ്ടി എം.എൽ.എ. ആദരിക്കുന്നു
കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ഉന്നത വിജയികളായ വിദ്യാർത്ഥികളെ കാനത്തിൽ ജമീല എം.എൽ.എ.യുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു. SSLC, +2 പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെയാണ് എം.എൽ.എ ആദരിക്കുന്നത്. കൊയിലാണ്ടിയിൽ വെച്ച് നടക്കുന്ന ” പ്രതിഭാ സംഗമം” എന്ന പരിപാടി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിക്കും. രാഷ്ട്രീയ സാമൂഹ്ക സാംസ്ക്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
പ്രസ്തുത പരിപാടിയിലേക്കായി CBSC ഉൾപ്പെടെ SSLC, +2 പരീക്ഷയിൽ (2022) ഫുൾ A+ നേടിയ കൊയിലാണ്ടി മണ്ഡല പരിധിക്കുള്ളിലുള്ള സ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾ സ്കൂൾ മുഖാന്തിരവും മണ്ഡല പരിധിയ്ക്ക് പുറത്തുള്ള വിദ്യാലയങ്ങളിൽ പഠിച്ച വിദ്യാർത്ഥികൾ തങ്ങളുടെ മാർക്ക് ലിസ്റ്റിൻ്റ കോപ്പിയും ഫോട്ടോയും MLA ഓഫീസിൽ ആഗസ്റ്റ് 25ന് മുമ്പ് നേരിട്ട് എത്തിക്കണമെന്ന് അറിയിക്കുന്നു. വിശദ വിവരങ്ങൾക്ക് 9383428482, 9946420499, 9846700678 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് എം.എൽ.എ. ഓഫീസിൽ നിന്ന് അറിയിച്ചു.