KOYILANDY DIARY

The Perfect News Portal

വെങ്ങളം മേൽപ്പാലത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

കൊയിലാണ്ടി: വെങ്ങളം മേൽപ്പാലത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. രണ്ട് പേർക്ക് സാരമായ പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയാണ് അപകടം നടന്നത്. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ എതിരെവന്ന ബസ്സിനെ ഇടിക്കുകകയും കൂടെ മുന്നിൽ സഞ്ചരിച്ച ബൈക്കിനു പിറകിൽ ഇടിക്കുകയും പിറകെ വന്ന കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഓട്ടോയിലും ബൈക്കിൽ സഞ്ചരിച്ചവരെ പരിക്കേറ്റതിനാൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ആനന്ദ് സിപി യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. അപകടത്തെതുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ കൃത്യമായി ലഭ്യമായിട്ടില്ല.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധിപ്രസാദ് ഇ എം, അരുൺ, ശ്രീരാഗ്, അമൽ, ഷാജു, സത്യൻ, ഹോംഗാർഡ്മാരായ ബാലൻ ടി പി, പ്രദീപ്, സുജിത്ത് എന്നിവർ സംഘത്തോടൊപ്പം ഉണ്ടായരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *