KOYILANDY DIARY

The Perfect News Portal

സമ്പൂർണ്ണ സ്റ്റാഫ് റൂം ലൈബ്രറി പ്രഖ്യാപനം നടത്തി

കൊയിലാണ്ടി ഉപജില്ലാതല സമ്പൂർണ സ്റ്റാഫ് റൂം ലൈബ്രറി പ്രഖ്യാപനം കൊയിലാണ്ടി ഗവ. ഫിഷറീസ് യു.പി. സ്കൂളിൽ വെച്ച് നടന്നു. ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും സ്റ്റാഫ് റൂമിൽ വിപുലമായ ലൈബ്രറി ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലാദ്യമായി കോഴിക്കോട് ജില്ലയിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

കോഴിക്കോട് ഡി.ഡി. ഇ മനോജ് കുമാർ പദ്ധതി പൂർത്തീകരണത്തിന്റെ ഉപജില്ലാതല പ്രഖ്യാപനം നടത്തി. കൊയിലാണ്ടി എ.ഇ.ഒ സുധ പി.പി. അധ്യക്ഷയായി. സാഹിത്യകാരൻ സോമൻ കടലൂർ മുഖ്യാതിഥിയായിരുന്നു. ഡയറ്റ് ഫാക്കൽറ്റി സോഫിയ, പന്തലായനി ബി.പി.സി യൂസഫ് നടുവണ്ണൂർ, എച്ച് എം. ഫോറം കൺവീനർ ഷാജി. എൻ. ബൽറാം (അധ്യാപക സംഘടനാ), പ്രധാനാധ്യാപകൻ എൻ. എം സുരേഷ് കുമാർ, യു. ഷമീന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *