ആള്‍ക്കൂട്ട മര്‍ദ്ദനം: മലപ്പുറത്ത് യുവാവ് വിഷം അകത്ത് ചെന്ന് മരിച്ചു
![](https://koyilandydiary.com/wp-content/uploads/2019/11/7-4-e1573545413736.jpg)
മലപ്പുറം: കോട്ടക്കലില്‍ സദാചാരത്തിൻ്റെ പേരില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച യുവാവ് വിഷം അകത്ത് ചെന്ന് മരിച്ചു. പുതുപ്പറമ്പ് പൊറ്റയില്‍ ഹൈദരലിയുടെ മകന് ഷാഹിര്‍ (22) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി പത്തു മണിയോടെ പുതുപ്പറമ്പിലാണ് സംഭവം. പ്രണയിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമാണ് മര്‍ദിച്ചതെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് വിഷം കഴിച്ച പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളെജ്ആശുപത്രിയില് പ്രവേശിപ്പിച്ചു.
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240611-WA0019.jpg)
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരണപ്പെട്ടത്. മര്‍ദിക്കുന്നതിനിടെ ഒരു പൊടിഷാഹിറിനെ നിര്‍ബന്ധിച്ച് കഴിപ്പിച്ചതായി മാതാവ് വ്യക്തമാക്കി. ക്രൂരമായ മര്‍ദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
![](https://koyilandydiary.com/wp-content/uploads/2022/09/shobika-box.jpg)
അക്രമത്തില്‍ ഷാഹിറിൻ്റെ സഹോദരന് ഷിബിലി (19)ക്കും മര്‍ദ്ദനമേറ്റിരുന്നു. ഷിബിലിയുടെ പരാതിയില്‍ 15 പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെയാണ് കേസ്.
![](https://koyilandydiary.com/wp-content/uploads/2022/09/SPECIALITY-AD-WIDE.jpg)
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)