KOYILANDY DIARY

The Perfect News Portal

ആള്‍ക്കൂട്ട മര്‍ദ്ദനം: മലപ്പുറത്ത്​ യുവാവ്​ വിഷം അകത്ത് ചെന്ന് മരിച്ചു

മലപ്പുറം: കോട്ടക്കലില്‍ സദാചാരത്തി​​​ൻ്റെ പേരില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച യുവാവ് വിഷം അകത്ത് ചെന്ന് മരിച്ചു. പുതുപ്പറമ്പ് പൊറ്റയില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ (22) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി പത്തു മണിയോടെ പുതുപ്പറമ്പിലാണ് സംഭവം. പ്രണയിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമാണ്​ മര്‍ദിച്ചതെന്നാണ്​ പരാതി. സംഭവത്തെ തുടര്‍ന്ന്​ വിഷം കഴിച്ച പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളെജ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട്​ മണിയോടെയാണ് മരണപ്പെട്ടത്​. മര്‍ദിക്കുന്നതിനിടെ ഒരു പൊടിഷാഹിറിനെ നിര്‍ബന്ധിച്ച്‌ കഴിപ്പിച്ചതായി മാതാവ് വ്യക്തമാക്കി. ക്രൂരമായ മര്‍ദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.​

Advertisements

അക്രമത്തില്‍ ഷാഹിറി​​​ൻ്റെ സഹോദരന്‍ ഷിബിലി (19)ക്കും മര്‍ദ്ദനമേറ്റിരുന്നു. ഷിബിലിയുടെ പരാതിയില്‍ 15 പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെയാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *