അധ്യാപകർക്കുളള പരിസ്ഥിതി ശില്പശാല പ്രൊഫ. ശോഭീന്ദ്രന് ഉദ്ഘാടനം ചെയ്തു
വടകര: വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളില്‍ അടുത്തയാഴ്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജലഅസംബ്ലി ചേരും. യു.പി.,ഹൈസ്കൂള്‍ പരിസ്ഥിതി ക്ലബ്ബ് കോ- ഓര്‍ഡിനേറ്റര്‍മാരുടെ ശില്പശാലയിലാണ് തീരുമാനം. കൂടാതെ ജലസംരക്ഷണ പ്രതിജ്ഞ, പോസ്റ്റര്‍, കാര്‍ട്ടൂണ്‍, കഥ, കവിതാ രചനകള്‍, വിളംബരജാഥ, സെമിനാര്‍, സിമ്പോ
സിയം തുടങ്ങിയ ബോധവത്കരണ പരിപാടികളില്‍ ഏതെങ്കിലും രണ്ടെണ്ണം ഓരോ സ്കൂളിലും നടത്തും.
മരമാണ് ജലം എന്ന മുദ്രാവാക്യം ജനങ്ങളിലെത്തിക്കാന്‍ സ്കൂളിനടുത്തുള്ള ഒരു മരത്തെ ആദരിക്കും. ഓരോ സ്കൂളും ഓരോ ജലാശയം തെരഞ്ഞെടുത്ത് ജനപങ്കാളിത്തത്തോടെ ശുചിയാക്കും. ശില്പശാല പ്രൊഫ. ശോഭീന്ദ്രന് ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ. സി.ഐ. വത്സല അധ്യക്ഷത വഹിച്ചു. എ.പ്രദീപ് കുമാര്‍, ബി. സുരേഷ് ബാബു, വടയക്കണ്ടി നാരായണന്, ഏ.കെ. ഷിബുരാജ് എന്നിവര്‍ പ്രസംഗിച്ചു.